വട്ടപ്പാറ: പതിനാറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ യുവാവും കുട്ടിയുടെ മാതാവും അറസ്റ്റില്‍. പാലക്കാട് എലപ്പുള്ളി, ഓളപളം സ്വദേശി സജു (29) വാണ് അറസ്റ്റിലായത്. പീഡനവിവരം മറച്ചുവെച്ചതിനു കുട്ടിയുടെ മാതാവിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

സാമൂഹികമാധ്യമംവഴി കുട്ടിയുമായും മാതാവുമായും ബന്ധം സ്ഥാപിച്ചശേഷം പലതവണ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാവിനോടു വിവരം അറിയിച്ചെങ്കിലും മാതാവ് വിവരം മറച്ചുവയ്ക്കുകയായിരുന്നു. കുട്ടിയിലുണ്ടായ സ്വഭാവവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. പെണ്‍കുട്ടി പരാതി നല്‍കിയത് അറിഞ്ഞ പ്രതി ഒളിവില്‍പ്പോയി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പാലക്കാടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജുകുമാര്‍, വട്ടപ്പാറ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. സുനില്‍ ഗോപി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.