Recent-Post

സായാഹ്ന ഓണചന്ത നടത്തി




 

വിതുര: ആനപ്പാറ വാർഡിലെ കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ആനപ്പാറയിൽ സായാഹ്ന ഓണചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ട അംഗങ്ങൾ ഉണ്ടാക്കിയ രുചിക്കൂട്ടുകളും നാടൻ വിഭവങ്ങളും നിറഞ്ഞ സായാഹ്ന ചന്ത രാത്രി 7 മണിയോടെ അവസാനിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 






എ.ഡി.എസ്. ചെയർപേഴ്സൺ അംബിക, എ.ഡി.എസ് സെക്രട്ടറി രഞ്ജന, സി.ഡി.എസ്. അംഗം ജ്യോതിർമയി, എ.ഡി.എസ്. വൈസ് ചെയർപേഴ്സൺ നയന, എ.ഡി.എസ്. അംഗങ്ങളായ മിനി.പി.എസ്, ഗ്രേസമ്മ സാമൂവൽ, ശ്രീജ. എസ്. എൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments