
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. നിരത്തുകളില്‍ വാഹനങ്ങള്‍ തെന്നി നീങ്ങി അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ വേഗം കുറച്ച് സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

മഴ സമയത്ത് അമിത വേഗത്തില്‍ വന്ന കാര്‍ തെന്നി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ ഉദാഹരണമായി പങ്കുവെച്ചുകൊണ്ടാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.
മഴക്കാലത്ത് വാഹനങ്ങള്‍ വേഗം കുറച്ചുപോകണം. സഡന്‍ ബ്രേക്ക് ഒഴിവാക്കുകയും സുരക്ഷിത അകലം പാലിക്കുകയും വേണം. ടയറുകളുടെയും ബ്രേക്കിന്റേയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.