Recent-Post

ആനാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ കാരണം രോഗികൾ ബുദ്ധിമുട്ടുന്നു



ആനാട്:
ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ വികസന മുരടിപ്പുകാരണം ജനങ്ങൾ ദുരിതക്കയത്തിൽ. ആനാട് ആയുർവേദ ആശുപത്രിയുടെ പരിപാലനം ഇപ്പോഴും ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ ചികിത്സ തേടിയെത്തുന്നവരും ഇവിടെ കിടപ്പ് രോഗികളും ഏറെ ബുദ്ധിമുട്ടുകയാണ്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



കർക്കടക മാസമായതിനാൽ എല്ലാ വർഷവും ധാരാളം ആൾക്കാർ ആയുർവേദ ചികിത്സതേടി എത്തുക പതിവാണ്. എന്നാൽ ആശുപത്രിയുടെ ദയനീയാവസ്ഥ ഇവരെ പിന്തിരിപ്പിക്കുന്നു. നിലവിൽ രോഗികൾ കിടക്കുന്ന വാർഡുകളിലെ ശൗചാലയങ്ങളെല്ലാം ചെടികളുടെയും മരങ്ങളുടെയും വേരുകൾ കയറി അടഞ്ഞ സ്ഥിതിയിലാണ്. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണെങ്കിൽ കൂടിയും ഇവിടെയെത്തുന്ന രോഗികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള സാഹചര്യമോ ചുറ്റുപാടുകളോ നിലവിലില്ല.ആനാട് സ്ഥിതിചെയ്യുന്ന നെടുമങ്ങാട് താലൂക്കിലെ വലിയ ആയുർവേദ ആശുപത്രിക്കാണ് ആദ്യമായി ചികിത്സ നൽകേണ്ടതെന്നാണ് സമീപവാസികളുടെ അഭിപ്രായം.


വർഷങ്ങൾക്കു മുമ്പേ ഇവിടെ ഉണ്ടാവുന്ന കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട്പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ടാങ്കറുകളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് ദിവസവും വെള്ളം എത്തിച്ചാണ് പരിഹാരം ഉണ്ടാക്കിയത്. എന്നാൽ ആയുർവേദ ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയകിണർ നിർമ്മിക്കുവാനോ, നിലവിലുള്ള കിണറിന്റെ ആഴം വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികളോ ഉണ്ടായില്ല.


അടിയന്തരമായി ആശുപത്രി വികസന സമിതിയും പഞ്ചായത്ത് അധികൃതരും നടപടി എടുത്തില്ല എന്നുണ്ടെങ്കിൽ കോൺഗ്രസ്‌ ആനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യാഗ്രഹം സമരം ആരംഭിക്കുകയാണെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

Post a Comment

0 Comments