Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മദ്യ വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു



 

വെള്ളനാട്: മദ്യ വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പുനലാൽ ചക്കിപ്പാറ ലെനിൻ രാജ് ഭവനിൽ രാജു എന്ന് വിളിക്കുന്ന റോബിൻസ് ആണ് എക്‌സൈസിന്റെ പിടിയിലായത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



വെള്ളനാട്, കൊണ്ണിയൂർ, ചക്കിപ്പാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വില്പനക്കായി സൂക്ഷിച്ച 6.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വില്പനയിലൂടെ ലഭിച്ച 1200/- രൂപയും പിടിച്ചെടുത്ത് അബ്കാരി നിയമ പ്രകാരം കേസെടുത്തു.


എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൻ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ, എസ് ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സജി, ഷജിം, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments