Recent-Post

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു




ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരേയും പുറത്തിറക്കി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. യാത്രക്കാർക്ക് ആര്‍ക്കും പരുക്കില്ല. ഉൾവശം പൂർണ്ണമായും കത്തി. ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു.

Post a Comment

0 Comments