Recent-Post

അമരവിളയിൽ വീണ്ടും എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ



അമരവിള
: അമരവിളയിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി. കുളത്തൂപ്പുഴ ചോഴിയക്കോട് കുന്നുംപുറത്ത് വീട്ടിൽ നാസിഫ് (26) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഇന്ന് രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന ബസ്സ് യാത്രക്കാരനായ നാസിഫിൽ നിന്നും 7.40 ഗ്രാം മാരക മയക്ക്മരുന്ന് ഇനത്തിൽ പെട്ട എംഡിഎംഎ പിടികൂടി.

അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ ഇന്നലെയും ഇന്നുമായി 3 കേസുകളിലായി 64.004 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

Post a Comment

0 Comments