
തിരുവനന്തപുരം: പട്ടാപ്പകൽ തമ്പാനൂരിൽ ഗർഭിണിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. നെയ്യാറ്റിൻകര കരുംകുളം പുതിയതുറ ഉയിരുകുന്നു പുരയിടം വീട്ടിൽ ടൈറ്റസ്(30) ആണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്.
Also Read..... നെടുമങ്ങാട് സ്വദേശിനിയായ ഗർഭിണിയെ ആക്രമിച്ച സംഭവം; പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ മുമ്പും ഇയാൾ പിടിയിലായിരുന്നു. സമാന കേസുകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കന്റോൺമെന്റ് സ്‌റ്റേഷനിലും ഇയാൾക്കെതിരേ സമാന കേസുണ്ട്. പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ജോലിസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ പിന്നാലെയെത്തി കടന്ന് പിടിക്കുകയായിരുന്നു. നെടുമങ്ങാട് സ്വദേശിനിയായ യുവതി ബസിറങ്ങി ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നടക്കുന്നതിനിടെ റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.
പിന്നാലെയെത്തിയ ഇയാൾ യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തിനെതിരേ യുവതി പ്രതികരിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ സിനിമാ തിേയറ്ററിൽ കയറി. പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ സ്ഥിരമായി നഗരത്തിൽ കറങ്ങി നടക്കാറുണ്ടെന്നും പോലീസ് പറയുന്നു.
തമ്പാനൂർ സി.ഐ. ആർ.പ്രകാശ്, എസ്.ഐ. രഞ്ജിത്ത്, കന്റോൺമെന്റ് എസ്.ഐ. ദിൽജിത്, ഉദ്യോഗസ്ഥരായ മുരളീധരൻ, സനിൽ, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.