Recent-Post

മഞ്ച എൽപിഎസ് സ്കൂളിൽ അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു



നെടുമങ്ങാട്
: മഞ്ച എൽപിഎസ് സ്കൂളിൽ അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശിയായ അധ്യാപകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്കൂളിലെത്തിയ അധ്യാപകൻ രാവിലെ പത്തരയോടെ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


സ്കൂളിലെ പ്രധാന അധ്യാപികയെ ആശുപത്രിയിൽ നിന്നും വിളിച്ചപ്പോഴാണ് സ്കൂളിലെ അധ്യാപകർ വിവരം അറിയുന്നത്. ഗുളിക കഴിച്ചതിനു ശേഷം അധ്യാപകൻ തന്നെയാണ് ദിശ നമ്പരിലേക്ക് വിളിച്ചു പറഞ്ഞത്. തുടർന്നാണ് ആശുപത്രി അധികൃതർ പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്. സ്കൂളിലെ അറബിക് ടീച്ചറാണ് ഇദ്ദേഹം.

Post a Comment

0 Comments