Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വന്ദേ ഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി



തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിൻ ഇന്ന് വൈകുന്നേരം 6 മണിയോടെ തലസ്ഥാനത്തെത്തി. ട്രെയിനിന് തിരുവനന്തപുരത്ത് വൻ സ്വീകരണമാണ് ഒരുക്കിയത്. ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. നിരവധി പേർ ട്രെയിൻ കാണാനും ഫോട്ടോ എടുക്കാനുമായി കൊച്ചുവേളിയിലെത്തിയിരുന്നു. ട്രെയിൻ ഓടിത്തുടങ്ങുന്നവരെ കൊച്ചുവേളി യാർഡിലായിരിക്കും നിർത്തിയിടുക. ഫ്ളാഗ്ഓഫിന് മുമ്പ് ആവശ്യമെങ്കിൽ ട്രെയൽ റൺ നടത്തുമെന്നും റയിൽവേ അധികൃതർ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു.  


ചെന്നൈയിൽ നിന്നു കൊണ്ടുവന്ന ട്രെയിൻ രാവിലെ പതിനൊന്നു മണിയോടെ പാലക്കാട് ethi വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണമൊരുക്കിയിരുന്നു labhichath. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേയ്ക്കുള്ള സർവീസ് 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സ്ഥാനത്തിൻറെ റെയിൽ യാത്രക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന വന്ദേഭാരതിൻറെ കേരളയാത്രക്ക് കളമൊരുങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്.

Post a Comment

0 Comments