Recent-Post

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; മാരകായുധങ്ങളും പിടികൂടി



 

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ചു ലഹരി വസ്തുക്കൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ. പുത്തൻതോപ്പ് സ്വദേശികളായ നോഹൻ റോബർട്ട് (18), അജിത്ത് (22) എന്നിവരെയാണ് തിരുവനന്തപുരം എക്സൈസ് അറസ്റ്റ് ചെയ്തത്.



ആൾസെയിൻസ്, ബാലനഗർ, ശംഖുമുഖം ഭാഗത്ത് നടത്തിയ പരിശോധനയിൽ 25 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടികൂടിയിട്ടുണ്ട്. എൻഡിപിഎസ് കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുളള ഇവരിൽ നിന്നും എയർ പിസ്റ്റളും പെല്ലറ്റുകളും ഉള്‍പ്പെടെയുളള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റി, ആൾസയിൻ്റ്സ്, ശംഖുമുഖം, വേളി, വലിയതുറ, ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് പിടിയിലായത്. ഇവർക്ക് സാധനം എത്തിച്ചു കൊടുക്കുന്ന ആളിനെ കുറിച്ചുള്ള വിവരവും ലഭ്യമായിട്ടുണ്ടെന്നു എക്സൈസ് അറിയിച്ചു.


എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും പ്രിവന്റിവ് ഓഫിസർമാരായ അജയകുമാർ, പ്രേമനാഥൻ, ബിനുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത്, ദീപു, ജയശാന്ത്, ജ്യോതിലാൽ വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Post a Comment

0 Comments