Recent-Post

ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു


 

കിളിമാനൂർ: ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ വട്ടവിള സ്വദേശിയായ സൂരജ് (22) ആണ് പോലീസിന്റെ പിടിയിലായത്.



ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ആയിരുന്നു സംഭവം. വട്ടവിള സ്വദേശി മനീഷിന്റെ ഉടമസ്ഥതയിലുള്ള പൾസർ ബൈക്കാണ് പ്രതിയായ സൂരജ് മുൻവൈരാഗ്യത്തിൽ തീയിട്ടു നശിപ്പിച്ചത്.


തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ സിഐ സനൂജ്, എസ്ഐ വിജിത് കെ നായർ, എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments