Recent-Post

മലയോര റെയിൽപ്പാത നാടിന്റെ വികസനത്തിന് ആക്കം കൂട്ടും; പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് കേന്ദ്ര റെയിൽ മന്ത്രി നിർദേശം നൽകിയതായി അടൂർ പ്രകാശ് എം.പി



 

നെടുമങ്ങാട്: കഴക്കൂട്ടം, നെടുമങ്ങാട്, പുനലൂർ, കോന്നി, എരുമേലി മലയോര റെയിൽപ്പാത നാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് കേന്ദ്ര റെയിൽ മന്ത്രി അശ്വനിവൈഷ്ണവ് നിർദേശം നൽകിയതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ കത്ത് കേന്ദ്രമന്ത്രി തനിക്കയച്ചതായും അടൂർ പ്രകാശ് പറഞ്ഞു. കഴിഞ്ഞവർഷം ആദ്യം ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിക്കു നിവേദനം നൽകിയിരുന്നു.


ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്ക്‌ നീട്ടുമ്പോൾ കൊല്ലം-ചെങ്കോട്ട റെയിൽപ്പാതയുമായി കൂടിച്ചേരുമെന്നതിനാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും റെയിൽവേയുടെ ഗുണഫലം ലഭിക്കും. ഇത് നാലുജില്ലകളുടെ സമഗ്രവികസനത്തിനും വാണിജ്യ, വ്യാവസായിക, ടൂറിസം മേഖലയുടെ വികസനത്തിനും വഴിതെളിക്കും. നിലവിൽ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരംവരെ നീട്ടണമെന്ന എം.പി.യുടെ ആവശ്യമാണ് പരിഗണിച്ച് പരിശോധനയ്ക്കു നിർദേശം നൽകിയിരിക്കുന്നത്.

Post a Comment

0 Comments