Recent-Post

ചുള്ളിമാനൂരിൽ ആനപാപ്പാന്മാരെ വീടുകയറി ആക്രമിച്ചു


ചുള്ളിമാനൂർ: ചുള്ളിമാനൂരിൽ വീടുകയറി ആക്രമണം. ആനപാപ്പാൻമാർക്ക് നേരെയാണ് ആക്രമണത്തെ ഉണ്ടായത്. ബൈക്കിലെത്തിയ ആറുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുടമ പറഞ്ഞു. അനപരിപാലനത്തിനായി എത്തിയ മൂന്നുപേരാണ് വീട്ടിൽ താമസിച്ചിരുന്നത്. മൊയ്തീൻ, കുഞ്ഞുമോൻ, യുസഫ് എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.


ഇന്നലെ രാത്രി 9 മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ആനയെ തൊടാൻ പോയപ്പോൾ പാപ്പാൻമാർ തടഞ്ഞതിൽ പ്രകോപിതരായ സംഘം പാപ്പാൻമാരായ അക്രമിസംഘം ഇവരെ ഭീഷണിപ്പെടുത്തി. വീടിന്‍റെ വരാന്തയിൽ കിടന്നിരുന്ന രണ്ടാം പാപ്പാൻ കുഞ്ഞുമോന മർദ്ദിച്ചതായും വീട് അതിക്രമിച്ച് കയറുകയും ഡോർ തല്ലിപൊളിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

Post a Comment

0 Comments