പേട്ട: വീടിന്റെ പോര്‍ച്ചില്‍ പാർക്ക് ചെയ്തിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പേട്ട അമ്പലത്തുമുക്ക് രാംസ് കോട്ടേജ് ജിജിആര്എആര്സി 10ൽ ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ താമസമുളള അനിത പ്രദീപിന്റെ ഷെവര്‍ലറ്റ് സ്പാര്‍ക്ക് കാറാണ് തീപിടിച്ച് കത്തി നശിച്ചത്. തീ പിടിത്തത്തിൽ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. എന്നാല്‍, ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാര്‍ കത്താന്‍ ഇടയായതെന്നാണ് അധികൃതര്‍ പറയുന്നത്.
സ്റ്റേഷന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രതീഷ് മോഹന്‍, സജികുമാര്‍, മുകേഷ്, ഹരി എന്നിവര്‍ ഉള്‍പ്പെട്ട സംഘം എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.