Recent-Post

നെടുമങ്ങാട്ട് വാഹനാപകടം; ഹോംഗാർഡിന് പരിക്കേറ്റു





നെടുമങ്ങാട്: ഇന്ന് രാവിലെ നെടുമങ്ങാട് കച്ചേരി നടയിൽ ഉണ്ടായ വാഹനാപകടത്തിൽ ഹോം ഗർഡിന് പരിക്കേറ്റു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിലുണ്ടായിരുന്ന ഹോംഗാർഡിനെ ഇടിച്ചിട്ട ശേഷം സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ ഹോംഗാർഡ് ശാന്തശീലനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിഝയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആയതിനാലും റോഡിൽ തിരക്കില്ലാത്തതിനാലും വലിയൊരപകടം ഒഴിവായി. 



Post a Comment

0 Comments