ചാത്തന്നൂർ: കഞ്ചാവ് കേസ് പ്രതിയെ വീണ്ടും കഞ്ചാവുമായി പിടികൂടി. നെടുമങ്ങാട് സ്വദേശി ഷിബു മോൻ (43) ആണ് എക്‌സൈസിന്റെ പിടിയിലായത്. നിലവില്‍ കൊല്ലം ജില്ലയിൽ പാരിപ്പള്ളി കരിമ്പാലൂരിൽ വാടകയ്ക്ക് താമസിച്ചു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു. മീനമ്പലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ ദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ പക്കൽ നിന്നും ലോക്കൽ മാർകറ്റിൽ 1.5 ലക്ഷം രൂപ വിലവരുന്ന 1.405കിലോ കഞ്ചാവും വില്പനക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സും തൊണ്ടിയായി എക്‌സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വിനോദ് ആർ.ജി, എ. ഷിഹാബുദ്ധീൻ,സിവിൽ എക്‌സൈസ് ഓഫിസർമാരായ വിഷ്ണു.ഓ. എസ്, ജ്യോതി .ജെ, അഖിൽ, പ്രശാന്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റാണി, സൗന്ദര്യ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.