Recent-Post

നെടുമങ്ങാട്ട് പൂക്കടയിൽ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു








നെടുമങ്ങാട്: പൂക്കടയിൽ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കരിപ്പൂര് വാണ്ട ഗാന്ധിനഗർ എലവിൻ കുഴി വീട്ടിൽ മഹേഷ് ചന്ദ്രനെ (34) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. നെടുമങ്ങാട് കച്ചേരി നടയിലെ മഹാദേവ ഫ്‌ളവർ മാർട്ട് പൂക്കടയിൽ അതിക്രമിച്ചു കയറി 9000 രൂപ അടങ്ങിയ പണപ്പെട്ടി മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്നും മോഷ്ടിച്ച പണം കണ്ടെടുത്തു. കടയുടമ അനൂപിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.


അറസ്റ്റിലായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

0 Comments