Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നാടൻ തോക്കും ചാരായവുമായി അഞ്ചുപേർ പാലോട്ട് അറസ്റ്റിൽ








 

ബ്രൈമൂർ: നാടൻ തോക്കും ചാരായവുമായി അഞ്ചുപേർ അറസ്റ്റിൽ. ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു നിവാസിൽ ദീപു(40), വാമനപുരം കരിവേലി എസ്.കെ. ഭവനിൽ ഷാജി(51), പാലോട് കള്ളിപ്പാറ കൃഷ്ണവിലാസം വീട്ടിൽ വിഷ്ണു(33), ഭരതന്നൂർ ഷാജി നിവാസിൽ അരുൺ(44), ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം നിഖിൽ ഭവനിൽ നിഖിൽ രാജ് (34) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.


ബ്രൈമൂർ വനമേഖലയിൽ നിന്നാണ് ചാരായം കടത്താൻ ശ്രമിച്ച സംഘം പിടിയിലായത്. പത്ത് ലിറ്റർ ചാരായവും നാടൻ തോക്കും ഇവരിൽനിന്ന്‌ പാലോട് പോലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പാലോട് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നാടൻ ചാരായം കടത്തുന്നതിന് സുരക്ഷയ്‌ക്ക് വേണ്ടിയാണ് പ്രതികൾ തോക്ക് ഉപയോഗിച്ചിരുന്നത്.


തോക്കിന്റെ ലൈസൻസിനെക്കുറിച്ചും നാടൻ ചാരായത്തിന്റെ ഉറവിടത്തെക്കുറിച്ചും പാലോട് പോലീസ് അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.



Post a Comment

0 Comments