Recent-Post

കുളപ്പടയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു



കുളപ്പട: കുളപ്പടയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം. ആര്യനാട് ഭാഗത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മൂന്നു യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരുടെ പരിക്കുകൾ നിസാരമാണ്. റോഡിൽ നിന്നും തെന്നിമാറിയ കാർ മൺതിട്ടയിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് ട്രാൻസ്ഫോർമറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.




Post a Comment

0 Comments