
ചിറയിൻകീഴ്: വീടിനോട് ചേർന്നുളള കടമുറിയിൽ നിന്നും 285 കിലോയോളം പാൻമസാല പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കിഴുവിലം പറയത്ത്കോണം സമീറ മൻസിലിൽ മുസീർ (34) ആണ് അറസ്റ്റിലായത്.


15 കിലോ തൂക്കമുളള 19 ചാക്കുകളിലായിട്ടാണ് ചില്ലറവിൽപ്പനയ്ക്കായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കുമിളി എക്സൈസ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റിൽ ആയിരുന്നു. നിരോധിത പുകയില ഉത്പന്നം വ്യാപകമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെ്ടർ പി. എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബി. സഹിർഷയും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.




ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 4 അബ്കാരി കേസുകളിലായി 4 പ്രതികളെ അറസ്റ്റുചെയ്യുകയും 32 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടുകയും ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.