Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമൻ സംഘത്തലവന്‍



തിരുവനന്തപുരം: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.


മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.

ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.നെടുമങ്ങാട്: ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷെഹിൻ(41) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്‍റെ പേരിൽ ദേഹോപദ്രവം ഏൽപിക്കുന്നത് കണ്ടു, തടയാൻ എത്തിയ അമ്മയെയും ആക്രമിച്ച് മുഖത്ത് ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ മൂക്കിന്റെ പാലത്തിന് പൊട്ടൽഉണ്ടെന്ന് പോലിസ് അറിയിച്ചു. ഇവരുടെ പരാതിയിന്മേൽ ആണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ തനിക്ക് സ്ത്രീധനം ലഭിച്ചില്ലെന്നും, ബൈക്ക് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് ആരംഭിക്കുന്നത്. പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായി എന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഷെഹിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 

Post a Comment

0 Comments