Recent-Post

കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു



 

കരുപ്പൂര്: കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണം വീട്ടിൽ അരുൺ കുമാർ (37) ആണ് മരിച്ചത്.



കരുപ്പൂര് ക്ഷേത്രത്തിന് സമീപം നിർമിക്കുന്ന കെട്ടിടത്തിൽ നിന്നാണ് വീണത്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ അരുൺ കുമാറിനെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരേതരായ ശ്രീധരൻ - ലീലമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.


Post a Comment

0 Comments