Recent-Post

സ്കൂൾ കുട്ടികൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു





 

പുനലൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം എംഡിഎംഎ, 17 ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ട യുവാക്കൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമൂക്ക് പടിക്കൽ ദേശത്ത് പിലാലകണ്ടി വീട്ടിൽ ഷംനാദ് (34), കാസർഗോഡ് മഞ്ചേശ്വരം മംഗൽപടി പേത്തൂർ പുളിക്കുന്നി വീട്ടിൽ മുഹമ്മദ് ഇമ്രാൻ (29) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്‌.




ബാംഗ്ലൂരിൽ നിന്നും വാങ്ങിയ രാസ ലഹരിയായ എംഡിഎംഎ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്പന നടത്തി വരുന്നത്. രാസ ലഹരി തൂക്കുന്നതിന് ആയിട്ടുള്ള മൊബൈൽ ഫോണിൻറെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തു. കൊല്ലം ജില്ലയിൽ ഇത് വരെ കണ്ടെടുത്തിട്ടുള്ള രാസ ലഹരി കേസുകളിൽ ഏറ്റവും വലിയ കേസാണിത്.


10 ഗ്രാമിന് മുകളിൽ ഉള്ള രാസ ലഹരി കടത്തിക്കൊണ്ടുവന്നത് കൊമ്മേഴ്‌സ്യൽ ക്വാണ്ടിറ്റി കേസ് ആയതിനാൽ രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്കിയവർക്കെതിരെ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ അറിയിച്ചു. പ്രതികളുടെ ഉപഭോക്താക്കൾ എല്ലാം തന്നെ കൗമാരപ്രായത്തിലുള്ള കുട്ടികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലായതായും എക്സൈസ് അറിയിച്ചു. തുടർനടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിലേക്ക് കൈമാറി.

പ്രിവൻ്റിവ് ഓഫീസർമാരായ അൻസാർ എ, ശ്രീകുമാർ കെപി, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments