.png)
അമരവിള: ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. കടത്തിക്കൊണ്ടുവന്ന് വിൽക്കുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മാണിക്കൽ ഒഴുകുപാറ ഷാജി മൻസിലിൽ മുഹമ്മദ് സഫൽ(23), പനവൂർ അജയപുരം നികുഞ്ജം വീട്ടിൽ സൂരജ് എസ്.നായർ, കണ്ണൂർ തളിപ്പറമ്പ് കയരളം നണിയൂർ നമ്പ്രം മുല്ലക്കൊടി പറശ്ശിനി റോഡിൽ സാൽവ മൻസിലിൽ മുഹമ്മദ് സിജ എന്നിവരെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

2022 ഡിസംബറിൽ അമരവിള ഭാഗത്ത് സ്വകാര്യ ബസ് പരിശോധിക്കുമ്പോൾ 75 ഗ്രാം എം.ഡി.എം.എ.യുമായി ഷാൻ എന്നയാൾ പിടിയിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് മയക്കുമരുന്ന് കൈമാറുന്നവരെയും പണം നൽകുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

അറസ്റ്റിന് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ എ.പ്രതീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.എസ്.ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ യദുകൃഷ്ണൻ, ഉല്ലാസ് കുമാർ എന്നിവർ നേതൃത്വം നൽകി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.