Recent-Post

വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും ലൈം​ഗി​ക​ച്ചു​വ​യോ​ടും സം​സാ​രി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ



 

അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും ലൈം​ഗി​ക​ച്ചു​വ​യോ​ടും സം​സാ​രി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കാ​ക്കാ​ഴം എ​സ്.​എ​ൻ.​വി ടി.​ടി.​ഐ​യി​ലെ അ​ധ്യാ​പ​ക​നും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ശ്രീ​ഭ​വ​നി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് (43) പു​ന്ന​പ്ര പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.




ലൈം​ഗി​ക​ച്ചു​വ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യും പെ​രു​മാ​റി​യെ​ന്ന്​ കാ​ണി​ച്ച്​ നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ൾ ഏ​താ​നും ദി​വ​സം മു​മ്പ്​ പ്ര​ഥ​മാ​ധ്യാ​പി​ക​ക്കും പൊ​ലീ​സി​ലും ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​രാ​തി പി​ൻ​വ​ലി​ച്ച​തോ​ടെ കോ​ട​തി ജാ​മ്യമ​നു​വ​ദി​ച്ചി​രു​ന്നു.


അ​തി​നി​ടെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി സ​മാ​ന​മാ​യ പ​രാ​തി അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ​ത്തി​ന്​ രൂ​പ​വ​ത്​​ക​രി​ച്ച പു​ന്ന​പ്ര സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.


Post a Comment

0 Comments