Recent-Post

കലാകായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു



 

നെടുമങ്ങാട്: നെടുമങ്ങാട് ഗവ.കോളജ് അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ കലാലയത്തിലെ അക്കാദമിക കലാകായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. തിരുവനന്തപുരം ജില്ല സബ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു.




എഴുത്തുകാരനായ എസ്.ആർ.ലാൽ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.അലക്സ്.എൽ, പി.ടി.എ വൈസ് പ്രസിഡന്റ് ഷിജി.എച്ച്, പ്രൊഫ.ആർ.ശ്രീകുമാരി, പ്രൊഫ.എം.ആശ, വെളളനാട് രാമചന്ദ്രൻ, ഡോ.ബിജി കുമാരി.പി, സാജൻ.ആർ, ഡോ.രതീഷ് കൃഷ്ണൻ, അഭിരാം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments