നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പരിക്കേറ്റ എത്തുന്ന രോഗികളെ പരിചരിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ. ബൈക്ക് അപകടത്തിൽപെട്ട് പരിക്കേറ്റ നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സ നടത്തിയത്. ചികിത്സിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
ബൈക്ക് അപകടത്തിൽപെട്ടയുടൻ രഞ്ജിത് ലാലിനെ ചികിത്സക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സ നൽകിയതെന്ന് കൂടെയുള്ളവർ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ആശുപത്രിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇതിനുമുൻപും ആശുപത്രിയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ, ഫാനുകൾ പ്രവർത്തന രഹിതമായ സർജറി വാർഡിലേക്ക് വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽനിന്ന് വൈദ്യുതി ചാർജ് ഈടാക്കിയ സംഭവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.