.png)
ആനാട്: ആനാട് ഗ്രാമ പഞ്ചായത്ത് മന്നൂർക്കോണം വാർഡിൽ പഞ്ചായത്ത് മെമ്പർ പാണയം നിസാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വക ഭൂമിയിൽ നിന്നും അനുമതി ഇല്ലാതെ മരങ്ങൾ മുറിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് മെമ്പർമാർ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത് നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രകടനം നടത്തി.


ആനാട് ഗ്രാമപഞ്ചായത്തിന്റെ മന്നൂർക്കോണം വാർഡിൽ ആരോഗ്യ സബ് സെന്റർ പണിയുന്നതുമായി ബന്ധപ്പെട്ട് ആ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റി ചർച്ച ചെയ്യുകയുണ്ടായി. കമ്മറ്റിയിൽ ഒന്നടങ്കം ആ മരങ്ങളുടെ വാല്യൂഷൻ കാണുവാനും മുറിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രിയുടെ അനുവാദം വാങ്ങുവാനും തീരുമാനിച്ചു. തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മരം മുറിച്ചിടുകയും അത് കടത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുകയും ചെയ്തത് അവിടുത്തെ നാട്ടുകാർ തടഞ്ഞു. ഇതിന്റെ കാരണം തിരക്കി ഇന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ വിശദീകരണം തരാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് യുഡിഎഫ് മെമ്പർമാരായ ആർ അജയകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, കെ ശേഖരൻ എന്നിവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിക്കുകയും തുടർന്ന് പ്രകടനം നടത്തുകയും ചെയ്തു. അടിയന്തരമായി നിയമപരമായി നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയോട് ആവശ്യപ്പെട്ടു.








0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.