Recent-Post

നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പണം കൊടുത്ത് പാർക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക; സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം പാർക്ക് ചെയ്യേണ്ടിവരും





നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വാഹന പാർക്കിങ്ങിൽ ബസുകൾകൊണ്ട് വാഹനങ്ങളെ ഇടിക്കുന്നത് പതിവാകുന്നു. ഇന്നലെ രാത്രി ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ ബസ് കൊണ്ട് ഇടിച്ചിട്ട് പോയതായി പരാതി. ബസ് സ്റ്റാൻഡിൽ സ്ഥാപനം നടത്തുന്നയാളുടെ കാറിലാണ് ഇന്നലെ രാത്രിയിൽ ബസ് കൊണ്ടിടിച്ചതെന്നാണ് പരാതി ഉയർന്നത്. ഇതിവിടെ പതിവ് സംഭവമാണെന്നും കെഎസ്ആർടിസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും യാതൊരുവിധത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ലഎന്നും ആക്ഷേപം ഉണ്ട്.




ആഴ്ചകൾക്ക് മുൻപ് ഡിപ്പോയിക്കലേക്ക് വെള്ളവുമായി എത്തിയ കെഎസ്ആർടിസിയുടെ ലോറി പാർക്കിങ് ചെയ്തിരുന്ന ബൈക്കിലിടിച്ചിരുന്നു. വാഹനത്തിലെന്തകിലും കേടുപാടുകൾ ഉണ്ടോയെന്നുപോലും നോക്കാതെ ലോറിയുമായി അധികൃതർ പോയി. പാർക്കിംഗ് ഫീസ് മുൻപത്തേതിൽ നിന്നും ഇരട്ടിയാണ് ഇപ്പോൾ ഈടാക്കുന്നത്. പാർക്കിങ് ഫീസായി അമിതമിതനിരക്ക് വാങ്ങുന്നുണ്ടെങ്കിലും ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഒരു സുരക്ഷിതത്വവുമില്ല. സിസിടിവി ക്യമറകളോ ഒന്നും തന്നെ ഇവിടെ ഇല്ലാത്തതും സെക്യൂരിറ്റി ഇല്ലാത്തതും പോരായ്മയാണ്. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അധികാർക്ക് നൽകാറുണ്ടെങ്കിലും അതിന്മേൽ ഏതൊരു വിധ നടപടികളും സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ല. വാഹനത്തിലെ സാധനങ്ങളും വാഹനവും മോഷണം പോകുന്നത് സ്ഥിരം കാഴ്ചയാണ്. പരാതിപ്പെട്ടാൽ ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തം അല്ല എന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.


Post a Comment

0 Comments