
പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ധർമശാസ്താക്ഷേത്രത്തിൽ പൈങ്കുനി ഉത്രം ഉത്സവം മാർച്ച് 27-ന് ആരംഭിക്കും. 27-ന് രാവിലെ 9-ന് സ്പെഷ്യൽ പഞ്ചവാദ്യം, തുടർന്ന് തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ നേതൃത്വത്തിൽ കൊടിയേറ്റ്. രാത്രി നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 28-ന് വൈകുന്നേരം 6.30-ന് സോപാനസംഗീതം, നൃത്തസന്ധ്യ. രാത്രി 8-ന് നൃത്തനാടകം ആർഷഭാരതം, 29-ന് വൈകീട്ട് 6-ന് നൃത്തോത്സവം, സോപാന സംഗീതം, വിശേഷാൽ ദീപക്കാഴ്ച, 6.45-ന് പുഷ്പാഭിഷേകം, 8-ന് വിൽപ്പാട്ട്. 30-ന് വൈകുന്നേരം 6.30-ന് വിശേഷാൽ ദീപാരാധന തുടർന്ന് കരോക്കെ ഗാനമേള, രാത്രി 8-ന് പാവക്കൂത്ത്. 31-ന് രാവിലെ മഹാമൃത്യുഞ്ജയ യാഗത്തിന് ശിവഗിരി മഠാധിപതി സ്വാമി വിശാലാനന്ദ ഭദ്രദീപം തെളിയിക്കും. രാത്രി 8-ന് നൃത്തനാടകം ആസുരതാണ്ഡവം. 1-ന് രാവിലെ 11-ന് നാഗരൂട്ട്, വൈകുന്നേരം 4-ന് പുള്ളുവൻപാട്ട്, രാത്രി 8-ന് നാടകം ആരവം. 2-ന് വൈകുന്നേരം 3-ന് ആനയൂട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 4 മണി മുതൽ പച്ചയിൽ പൂരം. പന്തളം വലിയകോയിക്കൽ കൊട്ടാരം ശശികുമാരവർമ്മ ഭദ്രദീപം തെളിയിക്കും. ഗജവീരൻമാരായ പുത്തൻകുളം അനന്തപത്മനാഭൻ, കേശവൻ, അർജ്ജുനൻ, മോദി, ഉണ്ണിമങ്ങാട് ഗണപതി എന്നിവർ അണിനിരക്കും. പാറമേക്കാവ് ദേവസ്വം ഇലഞ്ഞിത്തറ മേളപ്രമാണി കീഴ്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും നടക്കും.

രാത്രി 8-ന് കാക്കാരിശ്ശി നാടകം, 10.30-ന് പൂത്തിരി മേള, 3-ന് വൈകുന്നേരം കർപ്പൂര ദീപകാഴ്ച, രാത്രി 8-ന് നാടകം ഞാൻ, 4-ന് വൈകുന്നേരം 6-ന് കളമെഴുത്തും പാട്ടും, 6.15-ന് നൃത്തസന്ധ്യ, 8-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട ചടങ്ങുകൾ കാരിവാൻകുന്ന് ക്ഷേത്രത്തിൽ നടക്കും, തുടർന്ന് കരോക്കെ ഗാനമേള. 5-ന് പൈങ്കുനി ഉത്രം നാളിൽ ഉച്ചയ്ക്ക് 3-ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, നിറപറ ഘോഷയാത്ര. രാത്രി 8-ന് മെഗാഷോ, 2-ന് പൂത്തിരിമേള എന്നിവയും നടക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകൾക്ക് പുറമേ അഷ്ടദ്രവ്യ ഗണപതിഹോമം, ഉത്സവബലി അന്നദാനം എന്നിവയും നടക്കും.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.