Recent-Post

നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ



നെടുമങ്ങാട്: നിരവധി കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് സ്വദേശിയും ആനാട് ബാങ്ക് ജംഗ്‌ഷനിൽ നളന്ദ ടവറിൽ താമസക്കാരനുമായ വിമൽകുമാർ (35) നെയാണ് നെടുമങ്ങാട്‌ പോലീസ് അറസ്റ്റ് ചെയ്തത്.




മഞ്ച സ്വദേശിയായ യുവതിയിൽ നിന്നും കാർ വാങ്ങി ആറ്റിങ്ങൽ മാമത്തുള്ള യൂസ്ഡ് കാർ ഷോപ്പിൽ വിറ്റ് ഒരു ലക്ഷം രൂപ പറ്റിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് സംഭവം. നിലവിൽ ഇയാൾക്കെതിരെ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു കേസ് മോഷണക്കേസും ഒരെണ്ണം ചീറ്റിംഗ് കേസുമാണ്. നിരവധി ആൾക്കാരിൽ നിന്ന് പണവും സ്വർണവും പറ്റിച്ചു വഞ്ചിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.


ഇയാളുടെ പേരിൽ നേമം, കരമന, പൂജപ്പുര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി പരാതികൾ ഉണ്ട്. നെടുമങ്ങാട് ആശുപത്രിയ്ക്ക് സമീപത്തുള്ള സ്വകാര്യ ആംബുലൻസ് സർവീസിൽ ഇയാൾ ജോലി നോക്കിയിരുന്നതായും നെടുമങ്ങാട്ടെ മാധ്യമ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നതായും ഇതിന്റെ പേരിൽ പലരിൽ നിന്നും ഇയാൾ പണം വാങ്ങിയിരുന്നുവെന്നും നെടുമങ്ങാട് പോലീസ് പറഞ്ഞു.

Post a Comment

0 Comments