Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെൺകുട്ടിയുടെ അപമര്യാദയായി പെരുമാറിയയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു


 

നെടുമങ്ങാട്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് പുല്ലമ്പാറ കൂനൻവേങ്ങ തൊള്ളിക്കൽ ലക്ഷ്മി വിലാസം വീട്ടിൽ മധു (56) ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.





ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം. വീട്ടിലേക്ക് പോകുവാനായി ബസ് കാത്തിരുന്ന ആനാട് സ്വദേശിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും ശരീരത്തിൽ കയറി പിടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു യാത്രക്കാർ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Post a Comment

0 Comments