Recent-Post

മിനി കഫേ ഉദ്‌ഘാടനം ചെയ്തു



നെടുമങ്ങാട്: സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെയും നെടുമങ്ങാട് താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആനാട് പഞ്ചായത്തിലെ കൊല്ല ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിനു സമീപം തൂശനില മിനി കഫേ എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.




ജെ.എൽ.ജിയാണ് മിനി കഫേയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. എൻ.എസ്.എസ് സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടുമെന്റ് സെക്രട്ടറി വി.വി.ശശിധരൻ നായർ സംരഭകത്വ നൈപുണ്യ പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ചിത്രലേഖ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു.


എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻപിളള, യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ,യൂണിയൻ കമ്മിറ്റി അംഗങ്ങളായ വി.എം.സദാശിവൻ നായർ, ബി.എസ്.ഹരികുമാർ, പി.വിജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments