Recent-Post

മന്നൂർക്കോണത്ത് യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു



മന്നൂർക്കോണം: യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു. മന്നൂർക്കോണം ആർച്ച് ജങ്ഷൻ ആലംകോട് ഹൗസിൽ ഷിബു റാവുത്തർ(42)ക്കാണ് കുത്തേറ്റത്. അയൽവാസിയായ ബിജു വിത്സൻ എന്നയാളാണ് ഷിബുവിനെ കുത്തുകയും ഷിബുവിന്റെ വീട്ടിലെ സ്ത്രീകളെ മർദിക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ഷിബുവിന്റെ വീടിനു മുന്നിൽവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഷിബുവും ബിജുവും തമ്മിലുള്ള വസ്തു കൊടുക്കൽ വാങ്ങൽ സംബന്ധിച്ച പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇതുസംബന്ധിച്ച് ബിജു കഴിഞ്ഞ രണ്ടുദിവസമായി ഫെയ്‌സ്ബുക്കിലൂടെ പ്രകോപനപരമായി പോസ്റ്റുകൾ ഇട്ടിരുന്നു. ബിജുവിനും മർദനമേറ്റതായും ഇയാളും ചികിത്സ തേടിയിട്ടുണ്ടെന്നു ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു.

Post a Comment

0 Comments