നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭൂമി വിവാദവുമായി സിപിഎം കൗൺസിലർക്കെതിരെ വന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് കൗൺസിലർമാർ നഗരസഭയുടെ ഭരണം വീഴ്ത്തുവാൻ അവിശ്വാസം പ്രമേയം കൊണ്ടു വന്നത്. എന്നാൽ കോൺഗ്രസിന്റെ സ്വപ്നത്തിന് തിരിച്ചടി വിധയത്തിലാണ് എൽ.ഡി.എഫ് ഇന്ന് തിരിച്ചെത്തിയത്. ബിജെപി കൗൺസിലർമാർ അവിശ്വാസ പ്രമേയത്തിൽ നിന്ന് പിൻവലിഞ്ഞതോടെ കോൺഗ്രസിന് നിലനിൽപ്പില്ലാതായി.

അതേസമയം കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം തകർന്നതിനെ തുടർന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ വൻ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിൽ കെ. ആൻസലൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ രാജ് മോഹനൻ, സി.പിഎം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി.പിഐ മണ്ഡലം സെക്രട്ടറി ജി.എൻ ശ്രീകുമാരൻ, സിപിഎം ഏരിയാ സെന്റർ അംഗം വഴുതൂർ രാജൻ, എസ്.രാഘവൻ നായർ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കൊടങ്ങാവിള വിജയകുമാർ, സി.പിഎം ടൗൺ ലോക്കൽ സെക്രട്ടറി എൻ.എസ് അജയൻ, സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി വി.എസ് സജീവ് കുമാർ, പെരുമ്പഴുതൂർ ലോക്കൽ സെക്രട്ടറി മുട്ടയ്ക്കാട് ചന്ദ്രൻ, എൻ.കെ അനിതകുമാരി, കെ.കെ ഷിബു, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.