Recent-Post

വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം



തിരുവനന്തപുരം: സംസ്‌ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി 19 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം ഇതുൾപ്പെടെ 51 കോടി രൂപയാണ് വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ചെലവുകൾക്കായി സർക്കാർ വിനിയോഗിച്ചത്.



Post a Comment

0 Comments