Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പഴകുറ്റി പാലം ഉദ്‌ഘാടനം; പ്രതിഷേധവുമായി ബിജെപി




നെടുമങ്ങാട്:
പഴകുറ്റി പാലത്തിന്റെ ഉദ്‌ഘാടനം തട്ടി കൂട്ടി നടത്തുകയും, അതിൽ ആളെ കൂട്ടാൻ വേണ്ടി വാർഡ് മെമ്പർ കുടുംബശ്രീ അംഗങ്ങളെ ഭീഷണി പെടുത്തുകയും, പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ നൽകണമെന്ന് പറയുകയും ചെയ്തതിനെതിരെ പഴകുറ്റിയിൽ ബിജെപി പ്രതിഷേധം നടത്തി.



മണ്ഡലം പ്രസിഡന്റ്‌ ഹരിപ്രസാദ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു അധ്യക്ഷത വഹിച്ചു. കൊല്ലങ്കാവ് മണിക്കുട്ടൻ, ആർ ആർ ഷാജി വിഷ്ണു ചിരത്തലക്കൽ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments