കരുപ്പൂര്: കോൺഗ്രസ് കരുപ്പൂര് മണ്ഡലം കമ്മറ്റിയുടെയും ഭൂവുടമകളുടെയും നേതൃത്തത്തിൽ അടൂർ പ്രകാശ് എംപിക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കരുപ്പൂര് ഉഴപ്പാക്കോണം ജംഗ്ഷനിൽ വച്ച് നടന്ന സ്വീകരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബു അധ്യക്ഷനായിരുന്നു.
വലിയമല ഐഎസ്ആർഒയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്രദേശവാസികളുടെ ഭൂമി ഏറ്റെടുത്തിട്ട് വർഷങ്ങളായിരുന്നു. എന്നാൽ ഭൂമി ക്രയവിക്രയം ചെയ്യാനോ ഭൂമിയുടെ നഷ്ടപരിഹാര തുകയോ ലഭിക്കാതെ വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്ന എല്ലാ ഭൂവുടമകൾക്കും വേണ്ടി അടൂർ പ്രകാശ് എംപി കേന്ദ്ര സർക്കാരിലും ഐഎസ്ആർഒ അധികാരികളുമായി നിരന്തര ഇടപെടലുകൾ നടത്തി എല്ലാവർക്കും ഏറ്റെടുത്ത ഭൂമിയുടെ വില ലഭ്യമാക്കി.





.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.