Recent-Post

സ്വകാര്യ ബാങ്കിന്റെ ലോക്കർ നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു



 

നെടുമങ്ങാട്: സ്വകാര്യ ബാങ്കിന്റെ ലോക്കർ നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മരുതുംകുഴി ചിറ്റാറ്റിൻകര തിരുവോണത്തിൽ സുരേഷ്‌കുമാറിന്റെയും ഉഷാകുമാരിയുടെയും മകൻ പ്രവീൺ(33) ആണ് മരിച്ചത്. നെടുമങ്ങാട് കുളവിക്കോണത്തിനു സമീപം വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ്‌ സംഭവം. ഒപ്പമുണ്ടായിരുന്നയാൾ ചാടിരക്ഷപ്പെട്ടു. പ്രവീണിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ജിതിൻ സുരേഷ്‌.


Post a Comment

0 Comments