
നെടുമങ്ങാട്: നഗരസഭ പരിധിയിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഫെബ്രുവരി 13 തിങ്കളാഴ്ച രാവിലെ 9.30 ന് പുലിപ്പാറ സ്റ്റേഡിയത്തിൽ വച്ച് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 500 തെരുവ് നായ്ക്കളെ പിടികൂടി പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ് നൽകുന്നു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് സിന്ധു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് അജിത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ, കൗൺസിലർ പുലിപ്പാറ കൃഷ്ണൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. ജെ. സീമ, വെറ്ററിനറി സർജൻ ഡോ എസ് അരുൺ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് എസ് ശ്രീലാൽ എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി. നഗരസഭയിലെയും ഹെൽത്ത് വിഭാഗത്തിലെയും വെറ്ററിനറി പോളിക്ലിനിക്കിലെയും ജീവനക്കാരും പങ്കെടുത്തു
.png)

.png)



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.