Recent-Post

ചരിത്രത്തിലെ ഏറ്റവും പഴക്കംചെന്നതും ഏറ്റവും കൂടുതൽ വിലയുള്ളതുമായ തേക്ക് ഇനി പാലോട്ടുകാരന് സ്വന്തം



 

നെടുമങ്ങാട് : സംസ്ഥാനചരിത്രത്തിലെ ഏറ്റവും പഴക്കംചെന്നതും ഏറ്റവും കൂടുതൽ വിലയുള്ളതുമായ തേക്ക് ഇനി പാലോട് വൃന്ദാവനത്തിലെ അജീഷിന് സ്വന്തം. നിലമ്പൂർ തേക്കിൻകാടുകളിൽ 144 വർഷം മുൻപ് ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച ചരിത്രത്തിന്റെ സുഗന്ധംപേറുന്ന തേക്കാണ് അജീഷ് റെക്കോഡ് വിലയിൽ സ്വന്തമാക്കിയത്.


വനംവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ ഇതുവരെ വിറ്റുപോയതിൽ ഏറ്റവും വലിയ വിലയായ 39.25 ലക്ഷം രൂപ നൽകിയാണ് അജീഷ് കഴിഞ്ഞദിവസം തേക്ക് സ്വന്തമാക്കിയത്.



പാലോട് വൃന്ദാവനം ടിംബേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അജീഷിന് തേക്കിൻതടികളോടുള്ള കമ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്തുവർഷത്തിനിടെ വനംവകുപ്പിന്റെ തേക്കൻതടികളുടെ ലേലത്തിൽ ഏറ്റവുമധികംതവണ പങ്കെടുത്തത് ഈ ചെറുപ്പക്കാരനാണെന്ന് രേഖകൾ തെളിയിക്കുന്നു.

 

Post a Comment

0 Comments