നെടുമങ്ങാട്: കുടുംബ കോടതിയിൽ കേസ് കഴിഞ്ഞ് മടങ്ങിയ യുവതിക്ക് ദേഹോപദ്രവമേൽപിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. കല്ലറ കുറുമ്പയം കഴുകൻപച്ച വിസി ഭവനിൽ രഞ്ജിത്തി(35)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലറ സ്വദേശിയായ യുവതിയെ നെടുമങ്ങാട് മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചായിരുന്നു രഞ്ജിത്ത് ഉപദ്രവിച്ചത്.
യുവതിയും ഭർത്താവും വേർപിരിഞ്ഞു കഴിയുകയും നെടുമങ്ങാട് കുടുംബ കോടതിയിൽ വിസ്താരത്തിനായി എത്തിയ യുവതിയോട് ജഡ്ജ് ഇരു കക്ഷികൾക്കും എന്തെങ്കിലും പരസ്പരം പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ യുവതി ഇല്ല എന്ന് പറയുകയും, ഇതിൽ പ്രകോപിതനായ ഭർത്താവ് കോടതി കഴിഞ്ഞു അമ്മയോടൊപ്പം മടങ്ങുകയായിരുന്ന യുവതിയെ മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ സ്വകാര്യ ബസിൽ കയറുന്ന സമയം പിന്നാലെയെത്തിയ പ്രതി ബസിൽ നിന്നു പിടിച്ചിറക്കുകയും താഴെയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
പൊതുസ്ഥലത്തു വച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്പിച്ചതിനും ഗാർഹിക പീഡന നോരോധന നിയമപ്രകാരം ഉള്ള ഉത്തരവ് ലംഘിച്ചതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.