Recent-Post

പട്ടികജാതിക്കാരെ സർക്കാർ വഞ്ചിക്കുന്നു; പട്ടികജാതി മോർച്ച സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി



തിരുവനന്തപുരം:
പട്ടികജാതിക്കാരെ വഞ്ചിക്കുന്ന സർക്കാർ നടപടികൾക്കെതിരെ പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ്ണ ഭാരതീയ ജനതപാർട്ടി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ് സാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പട്ടിക വിഭാഗ ജനതയോട് കടുത്ത അവഗണനയും വഞ്ചനയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.




പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറയുടെ അധ്യക്ഷതയിൽ ബിജെപി ജില്ലാ സെക്രട്ടറി രതീഷ് മുളയറ മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സന്ദീപ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ രമേശ് കൊച്ചുമുറി, മധുസൂദനൻ, എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാറയിൽ മോഹനൻ, ജില്ലാ സെക്രട്ടറി നിശാന്ത് വഴയില, മഹേഷ് കുര്യാത്തി, സുനിൽ വക്കം, ഐടി കൺവീനർ പ്രശാന്ത് വഴയില, മണ്ഡലം നേതാക്കൾ ആയിട്ടുള്ള ഷാജി പാറശാല, ജിജുമോൻ മുളയറ, അജിത്ത് വട്ടപ്പാറ, മഞ്ജു നിജു നാരായണൻ, പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments