Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സുബി സുരേഷിന്‍റെ വിയോഗത്തില്‍ പ്രമുഖർ അനുശോചിച്ചു



തിരുവനന്തപുരം
: ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


സുബി സുരേഷിന്റെ മരണവാർത്ത അപ്രതീക്ഷിതവും വേദനാജനകവുമാണ്. ഒട്ടേറെ സിനിമകളിലും വേദികളിലുമായി പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞ കലാകാരിയാണ് അകാലത്തിൽ വിടവാങ്ങിയത് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമയിലും ടി വി ഷോകളിലുമായി ഇനിയുമൊട്ടേറെ ദൂരം സഞ്ചരിക്കുവാൻ സർഗ്ഗശേഷിയുണ്ടായിരുന്ന പ്രതിഭയെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സുബി സുരേഷിന്റെ സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments