വിതുര: പഞ്ചായത്തിലെ വിവിധ മേഖലകളിൽ മിനി മാസ്റ്റ് ലൈറ്റ്, വെയ്റ്റിംഗ് ഷെഡ്, റോഡ് നിർമ്മാണം എന്നിവയ്ക്കായി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചതായി അഡ്വ.അടൂർ പ്രകാശ് എംപി അറിയിച്ചു.
മരുതാമല ചാത്തൻകോട് ജംഗ്ഷൻ, പേപ്പാറ പൊടിയക്കാല ജംഗ്ഷൻ, കളീക്കൽ ടോപ് ജംഗ്ഷൻ, മേമല പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കല്ലാർ പാലം ജംഗ്ഷൻ, ആനപ്പാറ ഗാർഡ് സ്റ്റേഷൻ ജംഗ്ഷൻ, മണലി ചെമ്പിക്കുന്ന് ജംഗ്ഷൻ എന്നിവിടങ്ങളിലായി ഏഴ് മിനിമാസ്റ്റ് ലൈറ്റുകൾക്കും പേപ്പാറ കരിപ്പാലം ജംഗ്ഷൻ, മണലി പാലം ജംഗ്ഷൻ, കല്ലാർ മൊട്ടമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കും പേപ്പാറ വാർഡിലെ സുന്ദരിമുക്ക് - പൊടിയക്കാല റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്നും അടൂർ പ്രകാശ് എം. പി.അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.