
മുവാറ്റുപുഴ: സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തുന്നയാളെ രാത്രി നാട്ടുകാർ പിടിച്ചു. നൈറ്റി ധരിച്ചെത്തി അർധരാത്രി ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പറിക്കാൻ ശ്രമിച്ച അടിമാലി ചാറ്റുപാറ സ്വദേശി തട്ടേൽ വീട്ടിൽ മനേഷിനെ(38)യാണ് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയത്.




ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ടാർകര ദർശന നഗറിൽ താമസിക്കുന്ന കുരുപ്പത്തടത്തിൽ വീട്ടിൽ നസീമയുടെ വീട്ടിൽ കയറിയ മോഷ്ടാവ് ഇവരുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉറക്കം ഉണർന്ന ഇവർ ബഹളം വച്ചതോടെ മോഷ്ടാവ് ഇറങ്ങിയോടി. ബഹളം കേട്ടെത്തിയ നാട്ടുകാർ പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നു.
.png)
ഇതോടൊപ്പം കുറ്റ്യാനിക്കൽ അലി, കല്ലറക്കകുടി ബിബിൻ എന്നിവരുടെ വീട്ടിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു. അലിയുടെ വീടിന്‍റെ പിൻഭാഗത്തെ വാതിലിന്‍റെ കുറ്റി തകർത്തെങ്കിലും അകത്ത് കയറാനായില്ല. നൈറ്റി ധരിച്ചാണ് ഇയാൾ മോഷണത്തിനെത്തിയത്. നാട്ടുകാർ പിടികൂടിയ പ്രതിയെ മൂവാറ്റുപുഴ പൊലീസിന് കൈമാറി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.