Recent-Post

കർഷക വിരുദ്ധ ബജറ്റിൽ പ്രതിഷേധം



നെടുമങ്ങാട്
: കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ ബജറ്റിനെതിരെ കർഷക സംഘം പ്രതിഷേധം.കോർപ്പറേറ്റുകളുടെ പ്രീണനത്തിനായി കാർഷിക മേഖലയ്ക് വകയിരുത്തിയ തുകയിൽ വൻ വെട്ടിക്കുറവ് വരുത്തിയപ്പോൾ കോർപ്പറേറ്റുകൾക്ക്‌ 35100 കോടിയുടെ ഇളവുകളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ഇതിനെതിരെ ദേശീയാടിസ്ഥാനത്തിൽ ഫെബ്രുവരി 13ന് കരിദിനമായാചരിച്ചു. ഇതിൻ്റെ ഭാഗമായി കർഷകസംഘം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് കർഷകർ നരേന്ദ്രമോദിയുടെയും നിർമ്മലാ സീതാരാമൻ്റെയും കോലങ്ങളുമായി പ്രകടനം നടത്തി. കോലങ്ങൾ കത്തിച്ചു. പ്രതിഷേധം കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ആർ.മധു ഉത്ഘാടനം ചെയ്തു.

  

ഏര്യാ പ്രസിഡൻറ് പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗീതാകുമാരി, ടി.ആർ.സുരേഷ്, ഗിരീഷ് ബി നായർ, സുനിൽ രാജ്, എസ്.രാജേന്ദ്രൻ ആർ.കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി പ്രദീപ് എം.എസ് സ്വാഗതവും പി.രാജീവ് നന്ദിയും പറഞ്ഞു.



Post a Comment

0 Comments