Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇനി ഡ്രൈവിങ് ലൈസൻസും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സ്മാർട്ടാകും; ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുളള സ്റ്റേ നീക്കി ഹെെക്കോടതി


 

എറണാകുളം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുളള സ്റ്റേ നീക്കി ഹെെക്കോടതി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടുകൂടി ഡ്രൈവിങ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ട് ആകും. കൂടാതെ മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് നൽകാനുളള തീരുമാനം പിൻവലിച്ചതായും സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചു.


കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബെംഗളൂരുവുമായി പിവിസി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ച തുടരാനും കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.


2019 ജനുവരി മുതൽ കേരളത്തിലെ എല്ലാ ആർടിഒ കേന്ദ്രങ്ങളിലും സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കാർഡ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സ്റ്റേ വന്നതോടെ വിതരണം തടസപ്പെടുകയായിരുന്നു. അ‌തേസമയം മറ്റു സംസ്ഥാനങ്ങളിൽ സ്മാർട്ട് ലൈസൻസുകൾ ഉപയോക്താക്കൾക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്.


Post a Comment

0 Comments