Recent-Post

ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അവശനിലയിലായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു


 


തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരന്‍ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.


തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു പീഡനശ്രമം. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്.


യുവതിയുടെ നില വഷളായതോടെ മെഡിക്കല്‍ കോളെജിലേക്കു മാറ്റാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു. യുവതിയെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ ബന്ധുവെന്ന് അവകാശപ്പട്ട് ദയാലാലും അതില്‍ കയറി. ആംബുലന്‍സില്‍ വച്ചായിരുന്നു പീഡന ശ്രമം നടന്നത്.

Post a Comment

0 Comments